Mamitha Baiju: മമിത ബൈജുവിൻറെ ആദ്യ പ്രണയം ആരായിരുന്നു..? താരം തന്നെ പറഞ്ഞു
കോട്ടയം കിടങ്ങൂർകാരിയായ മമിത ബൈജു അനൂപ് മേനോൻ നായകനായ സർവ്വോപരി പാലാക്കാരനിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്
പിന്നെ നിരവധി ചിത്രങ്ങൾ താരം ചെയ്തു. ഖൊ-ഖൊ മുതൽ പല ചിത്രങ്ങളിലും ശ്രദ്ധിക്കുപ്പെടുന്ന വേഷങ്ങളിലാണ് താരം എത്തിയത്
ഇതൊക്കെയാണങ്കിലും സൂപ്പർ ശരണ്യയിലെ സോനാരെ (സോന) ആണ് താരത്തിന് സിനിമയിൽ വലിയൊരു ശ്രദ്ധ നേടി കൊടുത്തത്
സൂപ്പർ ശരണ്യക്ക് വലിയൊരു ജനപ്രീതിയാണ് ലഭിച്ചതും. ഇപ്പോഴിതാ അതേ ഡയറക്ടർ തന്നെ മമിതയെ നായികയാക്കി പ്രേമലു എന്ന ചിത്രവുമായി എത്തിയിരിക്കുകയാണ്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തന്നെ തൻറെ ആദ്യപ്രണയത്തെ പറ്റി പറഞ്ഞിരിക്കുകയാണ്. 9-ാം ക്ലാസിലായിരുന്നു ആദ്യ പ്രണയം. അത് തൻറെ അന്നത്തെ ബെസ്റ്റ് ഫ്രണ്ടായിരുന്നു എന്നും മമിത പറയുന്നു.
എന്നാൽ പ്രണയം എന്താണെന്ന് പോലും അറിയാതിരുന്ന കാലമായതിനാൽ ഒരു രസത്തിനങ്ങ് പോയി ഒരു ദിവസം സുഹൃത്ത് വന്ന് നമ്മൾ തന്നിൽ കുറച്ച് ഡിസറ്റൻസ് ഉണ്ടെന്ന് പറഞ്ഞു- അപ്പോൾ ഞാൻ കുറച്ച് അടുത്തിരുന്നു പിന്നെ അത് അവസാനിച്ചു- മമിത പറഞ്ഞു
താൻ എപ്പോഴെങ്കിലും പ്രണയത്തിലായാൽ അതൊരു പൈങ്കിളി പ്രണയം ആയിരിക്കുമെന്ന് മമിത പറയുന്നുണ്ട്. ഒരു പാട് റിയലിസ്റ്റിക്കായി തനിക്ക് പറ്റില്ലെന്നും മമിത പറഞ്ഞിരുന്നു