Manju Warrier: `വീണുപോകുമ്പോൾ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ` - ചിത്രങ്ങൾ പങ്കിട്ട് മഞ്ജു വാര്യർ

Sun, 06 Aug 2023-4:21 pm,

ലോക സൗഹൃദ ദിനമാണ് ഇന്ന്. ഈ ദിവസം തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങലാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

'വീണുപോകുമ്പോൾ നമ്മളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ' എന്നാണ് മ‍ഞ്ജു കുറിച്ചിരിക്കുന്നത്.

എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നുവെന്നും ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചു.

മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ, ഭാവന, സംയുക്ത വർമ്മ, ​ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, പ്രിയ കുഞ്ചാക്കോ, രമേഷ് പിഷാരടി, ടൊവിനോ തോമസ്, മിഥുൻ രമേശ്, നീരജ് മാധവ്, നിവിൻ പോളി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം ഒരുപാട് യാത്രകൾ ചെയ്യുന്നയാളാണ് മഞ്ജു വാര്യർ.

ഈ യാത്രകളുടെ ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഇന്ത്യയിൽ, ഫ്രണ്ട്ഷിപ്പ് ഡേ ഓ​ഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആ​ഘോഷിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link