Meera Nandan: സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ, ചിത്രങ്ങൾ വൈറൽ

Mon, 21 Feb 2022-2:27 pm,

ഗായികയായി അറിയപ്പെടേണ്ടിയിരുന്ന മീരാനന്ദൻ അങ്ങനെ വൈകാതെ തന്നെ സിനിമയിൽ നായികയായി അറിയപ്പെടുകയും ചെയ്തു. എല്ലാം സ്റ്റാർ സിംഗറിലൂടെ താരത്തിന് ലഭിച്ചതാണ്.

മുല്ല എന്ന ദിലീപ് നായകനായ സിനിമയിലേക്ക് മീരാനന്ദൻ എത്തുന്നത് അതിന് ഒരു കാരണമായി. ആദ്യ സിനിമയിലെ പ്രകടനം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ലച്ചി എന്ന കഥാപാത്രത്തെ ആയിരുന്നു മീരാനന്ദൻ മുല്ലയിൽ അവതരിപ്പിച്ചത്. 

കറൻസി, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയർസ്, മല്ലു സിംഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയ സിനിമകളിൽ മീരാനന്ദൻ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായ മീരാനന്ദൻ, മോഹൻലാലിനൊപ്പം ‘ലാൽ സലാം’ എന്ന പ്രോഗ്രാമിൽ അവതാരകയായും തിളങ്ങിയിരുന്നു. 

സിനിമയിൽ നിന്ന് വിട്ട് ഏകദേശം 4-5 വർഷത്തോളമായി റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. അജ്മാനിലെ ഗോൾഡ് എഫ്.എമ്മിലാണ് ഇപ്പോൾ മീരാനന്ദൻ ആർ.ജെയായി ജോലി ചെയ്യുന്നത്. ലവ് ജിഹാദ് എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് വരികയാണ് മീരാനന്ദൻ.

അതിൽ ചെറിയ ഒരു റോളിൽ മീര അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ മീര കിടിലം ഫോട്ടോഷൂട്ടുകൾ ചെയത് ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് ഡ്രെസ്സിൽ മീര ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ദുബൈയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഹാഫുസാണ് മീരയുടെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link