Namitha Pramod: ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ നമിത പ്രമോദ്, ചിത്രങ്ങൾ കാണാം
ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച നമിത ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു.
പഴയകാല നടിയായ സുമലതയുടെ മുഖച്ഛായയുണ്ടെന്ന് നമിതയെ കണ്ടിട്ട് പലരും പറയാറുണ്ടായിരുന്നു. അതും താരത്തിന് ചെറിയ രീതിയിൽ ഗുണം ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
എങ്കിലും കൂടുതലായി നമിത അഭിനയിച്ചത് മലയാളത്തിൽ തന്നെയാണ്. ഇപ്പോഴും മലയാളത്തിൽ തന്നെയാണ് നമിത കൂടുതലായി സജീവമായി നിൽക്കുന്നത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഈശോയാണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
രജനി, എതിരെ, കപ്പ്, ഇരവ്, ആണ്, ഒറ്റക്കൊമ്പൻ തുടങ്ങിയ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഒരു മാസം മുമ്പായിരുന്നു നമിത പുതിയതായി ഒരു കഫേ സംരംഭം ആരംഭിച്ചിരുന്നത്. അതേസമയം നമിത ലെഹങ്കയിൽ അതിസുന്ദരിയായി തിളങ്ങിയതിന്റെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ജോസ് ചാൾസ് എടുത്ത ചിത്രങ്ങളിൽ ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്കയാണ് നമിത ധരിച്ചിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.