Nikhila Vimal: ഗ്ലാമറസ് ലുക്കിൽ നിഖില വിമൽ, ചിത്രങ്ങൾ കാണാം
അതിലെ കബനി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. അതിന് ശേഷം തമിഴിൽ വെട്രിവേൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് അവിടെയും അരങ്ങേറിയിരുന്നു.
അരവിന്ദിന്റെ അതിഥികളിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ നിഖില വിമൽ, സത്യൻ അന്തിക്കാടിന്റെ തന്നെ ഞാൻ പ്രകാശനിൽ തേപ്പുകാരിയായി കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു.
മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലും നിഖില അഭിനയിച്ചു. അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ബ്രോ ഡാഡി, രംഗ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കൊത്താണ് നിഖിലയുടെ അവസാനമായി പുറത്തിറങ്ങിയത്.
തെലുങ്കിലും രണ്ട് സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയാണ് നിഖില വിമൽ. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലാരൂപങ്ങളും പഠിച്ചിട്ടുള്ള ഒരാളാണ് നിഖില. നിഖില വിമലിന്റെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
അതുൽ കൃഷ്ണ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലേബൽ പല്ലവി നാംദേവിന്റെ ഔട്ട്ഫിറ്റിലാണ് നിഖില തിളങ്ങിയത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തത്. ഹോട്ടെന്നാണ് മലയാളികളായ ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.