Poornima Indrajith: സാരിയിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്ത്; പുത്തൻ ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡലിംഗ് രംഗത്ത് നിന്നാണ് പൂർണിമ സിനിമയിലേയ്ക്ക് എത്തുന്നത്.
1986ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് നടിയായും സഹനടിയായും നായികയായുമെല്ലാം പൂർണിമ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
മലയാളത്തിന് പുറമെ തമിഴിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരിയായി മികച്ച നർത്തകി കൂടിയാണ് പൂർണിമ.
രണ്ടാം ഭാവം, വല്യേട്ടൻ, ഡാനി, ഉന്നതങ്ങളിൽ, മേഘമൽഹാർ, ഡബിൾ ബാരൽ, വർണക്കാഴ്ചകൾ എന്നിവയാണ് പൂർണിമയുടെ പ്രധാന സിനിമകൾ. 2002ലാണ് നടൻ ഇന്ദ്രജിത്തിനെ പൂർണിമ വിവാഹം കഴിക്കുന്നത്.
വർണക്കാഴ്ചകളാണ് പൂർണിമയുടെ അരങ്ങേറ്റ ചിത്രം. മേഘമൽഹാർ എന്ന ചിത്രത്തിലെ അഭിനയത്തിന് പൂർണിമയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് പൂർണിമ ബ്രേക്ക് എടുത്തിരുന്നു. ഇടയ്ക്ക് ചെറിയ കഥാപാത്രങ്ങളൊക്കെ ചെയ്ത് പൂർണിമ സാന്നിധ്യം അറിയിച്ചിരുന്നു.
സിനിമകൾക്ക് പുറമെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരക കൂടിയാണ് പൂർണിമ. കഥ ഇതുവരെ, ഇടവേളയിൽ, കുട്ടികളോടാണോ കളി, മെയ്ഡ് ഫോർ ഇച്ച് അദർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചത് പൂർണിമയായിരുന്നു.