Poornima Indrajith: സ്ലീവ്‌ലെസ് ബ്ലൗസിൽ പൊളി ലുക്കിൽ പൂർണിമ ഇന്ദ്രജിത്ത്, ചിത്രങ്ങൾ കാണാം
നിവിൻ പൊളിയുടെ ഇനി ഇറങ്ങാനുള്ള തുറമുഖം എന്ന സിനിമയിലും പൂർണിമ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ഫാഷൻ ഡിസൈനറായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ‘പ്രാണാ’ എന്ന പേരിൽ ഒരു ഡിസൈനിംഗ് ബ്രാൻഡും പൂർണിമ തുടങ്ങിയിരുന്നു.
കൂടാതെ ഈ കാലയളവിൽ തന്നെ പൂർണിമ ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്. 2002-ലായിരുന്നു പൂർണിമയും ഇന്ദ്രജിത്തും തമ്മിൽ വിവാഹിതരാവുന്നത്. പ്രാർത്ഥന, നക്ഷത്ര എന്നീ രണ്ട് പെൺകുട്ടികളും പൂർണിമയ്ക്ക് ഉണ്ട്
ഇതിൽ മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. ഇളയമകൾ നക്ഷത്ര അച്ഛനും ചെറിയച്ഛനും അഭിനയിച്ച ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു താരകുടുംബമാണ് പൂർണിമയുടേത്.
സമൂഹ മാധ്യമങ്ങളിൽ തന്റെ ബ്രാൻഡ് വസ്ത്രങ്ങൾ മിക്കപ്പോഴും പൂർണിമ ധരിച്ച് അത് പ്രൊമോട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു സ്ലീവ്‌ലെസ് ബ്ലൗസും കോട്ടൺസാരിയും ധരിച്ച് പൊളി ലുക്കിൽ തിളങ്ങിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
അഹാന കൃഷ്ണ, അഭയ ഹിരണ്മയി, നൈല ഉഷ, ദിവ്യപ്രഭ തുടങ്ങിയ താരങ്ങളാണ് ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്.