Rachana Narayanankutty: കാളിയായി കിടിലം മേക്കോവറിൽ നടി രചന നാരായണൻകുട്ടി
തൃശൂർ സ്ലാങ്ങിൽ ഇത്രയേറെ ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ്. ടെലിവിഷൻ സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലും താരം എത്തി.
ജയറാം നായകനായ ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു രചനയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള പ്രവേശനം. എന്നാൽ ആമേനിലെ ക്ലാര എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയായി മാറ്റിയത്. മറിമായതിലെ വത്സല കഴിഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആമേനിൽ ക്ലാര ആയിരിക്കും.
ജയറാം നായകനായ ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു രചനയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള പ്രവേശനം. എന്നാൽ ആമേനിലെ ക്ലാര എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയായി മാറ്റിയത്.
മറിമായതിലെ വത്സല കഴിഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആമേനിൽ ക്ലാര ആയിരിക്കും.
കഴുത്തിൽ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം കൊണ്ട് പൂശി, കൈയിൽ കാൽത്തളയും പിടിച്ചുകൊണ്ട് ചുവന്ന വസ്ത്രത്തിൽ ശരിക്കും ഒരു കാളിയിലെ പോലെയാണ് രചന ഷൂട്ട് ചെയ്തിരിക്കുന്നത്. ബിജീഷും രാജേഷും ചേർന്നാണ് താരത്തെ ഈ ലുക്കിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. റോയൽ ഡിസൈനേഴ്‌സാണ് ഔട്ട്ഫിറ്റ്. അരുൺ വാസുദേവ്, ധന്യ ഷൈജു, ഫെബി ഷെരീഫ് എന്നിവർ ചേർന്നാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്