Rasna Pavithran: രസ്ന പവിത്രന്റെ കിടിലം ചിത്രങ്ങൾ വൈറലാകുന്നു

Mon, 29 Nov 2021-2:38 pm,

പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളുടെ അനിയത്തിയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് രസ്ന. 

തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രസ്നയുടെ തുടക്കമെങ്കിലും താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രമായ ഊഴം എന്ന സിനിമയിൽ അനിയത്തിയുടെ റോളിൽ അഭിനയിച്ച ശേഷമാണ്.

പിന്നീട് രസ്ന ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിച്ചു. അതും ശ്രദ്ധപിടിച്ചു പറ്റിയതോടെ രസ്നയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായി.

 മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ആമിയിലും രസ്ന അഭിനയിച്ചിരുന്നു. അതിന് ശേഷമായിരുന്നു രസ്നയുടെ വിവാഹം. വിവാഹശേഷം സിനിമയിൽ അധികം സജീവമല്ല രസ്ന.

പക്ഷേ തിരിച്ചുവരവിന്റെ സൂചനകൾ നൽകികൊണ്ട് അതീവ ഗ്ലാമറസ് ലുക്കിൽ രസ്ന പല ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ട്. 

 

ഇപ്പോഴിതാ അനീഷ ഉപാസന എടുത്ത പുതിയ ഫോട്ടോഷൂട്ടിൽ ചുവപ്പിൽ ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ലാ സല്യൂട്ടോ ലേഡീസ് ബ്യുട്ടിക്കിന്റെ വസ്ത്രങ്ങളിലാണ് രസ്ന ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link