Ramya Paniker l ജോളി മിസ് ആകെ മാറിപ്പോയി..! നീലയിൽ തിളങ്ങി രമ്യ പണിക്കർ

Mon, 10 Jan 2022-3:18 pm,

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രമാണ് രമ്യയെ മലയാളികൾക്ക് ഇടയിൽ ആദ്യം സുപരിചിതയാക്കിയത്

സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. സിനിമയിലെ ആ ഗ്ലാമറസ് ടീച്ചറും യുവാക്കളുടെ പ്രിയങ്കരിയായി മാറി. സൺഡേ ഹോളിഡേ, മാസ്റ്റർപീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. 

അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗ് രംഗത്തും രമ്യ സജീവമാണ്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലും രമ്യയ്ക്ക് ആരാധകർ ഏറെയാണ്.  ബിഗ് ബോസിൽ എത്തിയ ശേഷം ടെലിവിഷൻ പ്രേക്ഷകർക്കും രമ്യ സുപരിചിതയായി. 

സഹമത്സരാർത്ഥിയായ ഫിറോസ് ഖാനുമായിയുള്ള വാക്ക് പോരുമെല്ലാം ബിഗ് ബോസ് സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതാണ്. ബിഗ് ബോസ് ഫിനാലെയ്ക്ക് മുന്നേ തന്നെ രമ്യ പുറത്തായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും രമ്യ തന്റെ ഫോട്ടോഷൂട്ട് പങ്കുവെക്കാറുണ്ട്.

നീല ഗൗണിലുള്ള രമ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തക്ഷത്തി ബ്രൈഡൽ ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റിൽ കിടിലം ലുക്കിലാണ് രമ്യ തിളങ്ങിയിരിക്കുന്നത്. ശ്രീക്കുട്ടനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അശ്വനി ഹരിദാസാണ് രമ്യയുടെ ഈ ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ജോളി മിസ് പൊളി ആയിട്ടുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link