Saniya Iyappan: സാനിയ ഇയ്യപ്പന്റെ നോർത്ത് ഇന്ത്യൻ ട്രിപ്പ് വൈറലാകുന്നു, ചിത്രങ്ങൾ കാണാം...
ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് സിനിമയിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ.
ഡാൻസ് റിയാലിറ്റി ഷോകളിൽ മിന്നും പ്രകടനം കാഴ്ച വച്ചുകൊണ്ടിരുന്ന സാനിയ സിനിമയിൽ ബാലതാരമായി ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു.
2018-ൽ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ക്വീൻ എന്ന സിനിമയിൽ സാനിയ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയയെ അറിയപ്പെടുന്നത്.
വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ള സാനിയ ഇപ്പോഴിതാ ഒരു യാത്രകളുടെ ഫോട്ടോസാണ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്.
നോർത്ത് ഇന്ത്യൻ യാത്രകളുടെ പുതിയ ഫോട്ടോസ് സാനിയ പങ്കുവച്ചു. ഉത്തരാഖണ്ഡിൽ നൈനിറ്റാൾ എന്ന പ്രകൃതി ഭംഗി തൊട്ടുവിളിക്കുന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളായിരുന്നു സാനിയ ആദ്യം പോസ്റ്റ് ചെയ്തിരുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 8000 അടിയുള്ള ഒരു മലമുകളിൽ നിൽക്കുന്ന സാനിയ ചിത്രങ്ങളിൽ കാണാം. പിന്നീട് അനശ്വര പ്രണയത്തിന്റെ ഓർമ്മ നിലനിൽക്കുന്ന സ്ഥലത്തിലാണ് സാനിയ യാത്ര ചെയ്തത്.
താജ് മഹലിന്റെ മുന്നിൽ നിന്നുള്ള സാനിയയുടെ വെള്ള വസ്ത്രത്തിലുള്ള ഫോട്ടോ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഇപ്പോഴിതാ ഹിമാചൽ പ്രദേശിലെ കസോൾ എന്ന അതി മനോഹരമായ സ്ഥലത്ത് നിന്നുള്ള ഫോട്ടോസാണ് സാനിയ പോസ്റ്റ് ചെയ്തത്. കുട്ടിക്കുപ്പായം ധരിച്ചുകൊണ്ടുള്ള സാനിയയുടെ കിടിലം ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.