Saranya Anand: ഗ്ലാമറസ് ലുക്കിൽ കുടുംബ വിളക്കിലെ വേദിക, ചിത്രങ്ങൾ വൈറലാകുന്നു
ശരണ്യ എന്ന പേരിനേക്കാൾ കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായിരിക്കും. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ കുടുംബവിളക്കിൽ വില്ലത്തി റോളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശരണ്യ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
മാമാങ്കം, ആകാശഗംഗ 2, തൻഹ തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തുകൊണ്ടാണ് ശരണ്യ ടെലിവിഷൻ രംഗത്തേക്ക് വരുന്നത്.
സിനിമയിൽ അഭിനയിച്ചതോടെ ശരണ്യക്ക് ആരാധകരും കൂടിയിരുന്നു. ഒടുവിൽ കുടുംബവിളക്കിൽ അഭിനയിച്ചത്തോടെ ശരണ്യയ്ക്ക് കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി. വില്ലത്തി റോളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശരണ്യ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ വർഷമാണ് ശരണ്യ വിവാഹിതയായത്.
സീരിയലിൽ ഒരു കുഞ്ഞിന്റെ അമ്മയുടെ റോളിലാണ് അഭിനയിക്കുന്നതെങ്കിലും അധികം പ്രായമൊന്നും താരത്തിനില്ല. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് വേഷത്തിലാണ് ശരണ്യയെ പ്രേക്ഷകർ കൂടുതൽ കണ്ടിരിക്കുന്നത്.
മഞ്ഞ ഷോർട്ട് ഡ്രെസ്സിൽ തിരുവനന്തപുരത്തെ ഒരു റിസോർട്ടിൽ വച്ചെടുത്തിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്. കെ ക്യപച്ചേഴ്‌സാണ് ഫോട്ടോസും വിഡിയോയും എടുത്തിരിക്കന്നത്.