Shanthi Krishna: ഗായികയോ, നടിയോ? ഏതായാലും ഇവിടെ സെയ്ഫാണ്! ശാന്തി കൃഷ്ണ ചിത്രങ്ങൾ
ഇപ്പോഴിതാ മറ്റൊരു രംഗത്ത് കൂടി തന്റെ കഴിവ് തെളിയിക്കുകയാണ് താരം.
ഒരു ഗായിക കൂടിയാണ് താൻ എന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ശാന്തി കൃഷ്ണ.
നടി അഭിനയിക്കുന്ന പുതിയ വെബ് സീരീസിന് വേണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീത സംവിധായകൻ ബിജിബാലിന്റെ കൊച്ചിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിലാണ് പാട്ട് റെക്കോർഡ് ചെയ്തത്.
റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ ശാന്തി കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അവസരം തന്നതിന് മാസ്റ്റർപീസ് ടീമിന് താരം നന്ദിയും പറഞ്ഞു.
വീണ്ടും സിനിമകളിൽ സജീവമാണ് ശാന്തി കൃഷ്ണ