Shilpa Bala: അമ്മയുടെ കയ്യിൽ അനുസരണയോടിരിക്കുന്ന കുട്ടി, ഈ താരത്തെ മനസിലായോ? മലയാളികൾക്ക് സുപരിചിതയാണ്
ശിൽപ ബാലയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് ശിൽപ്പ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ടെലിവിഷൻ പരിപാടികളിലൂടെയാണ് ശിൽപ തന്റെ കരിയർ തുടങ്ങിയത്.
2009ൽ ‘ഓർക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.