Sona Nair: ഇതാര് ലേഡി മമ്മൂട്ടിയോ? കിടിലം ലുക്കിൽ സോന നായർ
ഒരുപക്ഷേ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത്. അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.
തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ദി കാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകൻ, സാഗർ ഏലിയാസ് ജാക്കി, കമ്മാരസംഭവം തുടങ്ങീ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
രജീഷ വിജയൻറെ ഫൈനൽസാണ് അവസാന ചിത്രം. സിനിമ കൂടാതെ നിരവധി സീരിയലുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ അഭിനയിച്ച സോന നായരിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും താരത്തിന് സംഭവിച്ചിട്ടില്ല.
സോനയുടെ ഏറ്റവും പുതിയ ഫോട്ടോസ് കണ്ടാൽ ഒരു പക്ഷേ അത് കൂടുതൽ വ്യക്തമാകും. അന്നും ഇന്നും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് താരം.
46-കാരിയാണ് സോന നായർ എന്ന് പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ കണ്ടാൽ തോന്നുകയില്ല. ലേഡി മമ്മൂട്ടി എന്നാണ് സോഷ്യൽ മീഡിയ ഇത് കണ്ടിട്ട് പറയുന്നത്.
കെ ക്യാപച്ചേഴ്‌സാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തമിഴിൽ സ്റ്റാർ വിജയ് ചാനലിലെ വേലൈക്കാരൻ എന്ന സീരിയലിലാണ് സോന നായർ ഇപ്പോൾ അഭിനയിക്കുന്നത്