Actress Srinda: ഹോട്ട് ലുക്കിൽ ശ്രിന്ദ, ചിത്രങ്ങൾ വൈറലാകുന്നു
2010-ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ശ്രിന്ദ അഭിനയിച്ച് തുടങ്ങുന്നത്. അതിന് ശേഷം കൂടുതൽ സിനിമകളിൽ നിന്ന് അവസരങ്ങൾ ശ്രിന്ദയെ തേടിയെത്തി. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലിലെ ഫാസില എന്ന കഥാപാത്രമാണ് പ്രേക്ഷകരെ താരത്തിന് ഇടയിൽ കൂടുതൽ സുപരിചിതയാകുന്നത്.
നിവിൻ പൊളിയുടെ 1983-ൽ കോമഡി ടച്ചുള്ള നായികയായി ശ്രിന്ദ അഭിനയിച്ചിരുന്നു. അതിലെ സുശീല എന്ന കഥാപാത്രമാണ് ശ്രിന്ദയുടെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ ഒന്ന്. 30-ൽ അധികം സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. കോമഡി റോളിലും സീരിയസ് റോളിലും ഒരുപോലെ അഭിനയിക്കാൻ കഴിയുന്ന ഒരു നടിയാണ് ശ്രിന്ദ.
മംഗ്ലീഷ്, ഹോംലി മീൽസ്, ആട്, അമർ അക്ബർ അന്തോണി, 2 കൺട്രീസ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽ, പറവ, ആട് 2, ട്രാൻസ്, കുരുതി, ഭീഷ്മപർവം തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. 2 സിനിമകളിൽ നായികയ്ക്ക് ഡബ് ചെയ്യുകയും ചെയ്തിട്ടുണ്ട് ശ്രിന്ദ.
സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് ശ്രിന്ദ. അമേറ ജൂവൽസിന് വേണ്ടി ശ്രിന്ദ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. രേഷ്മ തോമസാണ് സ്റ്റൈലിംഗും മേക്കപ്പും ചെയ്തിരിക്കുന്നത്.
അഞ്ജന അന്നയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വെള്ളത്തിൽ നിന്ന് വന്ന മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ശ്രിന്ദയുടെ ആരാധകർ പറയുന്നത്.