Tanvi Ram: ബീച്ചിൽ പൊളി ലുക്കിൽ തൻവി റാം, ചിത്രങ്ങൾ വൈറൽ

Thu, 30 Jun 2022-9:37 am,

തൻവിയുടെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിച്ചത്. ആ സിനിമയിലെ അഭിനയത്തിലൂടെ തൻവിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു.

അമ്പിളിക്ക് ശേഷം കൂടുതൽ സിനിമകളിൽ തൻവിക്ക് അവസരങ്ങളും ലഭിച്ചു. അമ്പിളിക്ക്ക് ശേഷം തൻവി അഭിനയിച്ചത് കപ്പേളയിലായിരുന്നു.  ഓരോ സിനിമകൾ കഴിയുംതോറും തൻവിക്ക് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. മറ്റു നടിമാരെ പോലെ തന്നെ തൻവിയും സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്.

ഇപ്പോഴിതാ ഒരു ബീച്ചിൽ നിന്നും ഒരു മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് തൻവി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അജയ് എ.കെ എടുത്ത ചിത്രങ്ങളാണ് തൻവി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ വെറൈറ്റി ആയിട്ടുള്ള ഒരു ഔട്ട് ഫിറ്റാണ് തൻവി ധരിച്ചിരിക്കുന്നത്. 

ചിത്രങ്ങളിൽ എന്ത് സുന്ദരിയാണ് കാണാൻ എന്നാണ് സംഗീത ജനചന്ദ്രൻ എന്ന ഓൺലൈൻ ഫിലിം പ്രൊമോട്ടർ കമന്റ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരും നൽകിയിട്ടുള്ളത്. 

 

“കടൽ നിങ്ങളെ സ്വതന്ത്രരാക്കട്ടെ..”,  എന്നാണ് തൻവി റാം ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ആറാട്ട്, അന്റെ സുന്ദരനിക്കി (തെലുങ്ക്) തുടങ്ങിയ സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link