കെട്ട്യോളാണ് എന്റെ മാലാഖയിലെ വീണ, ചിത്രങ്ങൾ കാണാം...
കെട്ട്യോളാണ് എന്റെ മാലാഖ വീണയുടെ ആദ്യ സിനിമ അല്ലായിരുന്നു. പക്ഷേ പ്രേക്ഷകർ വീണ എന്ന നടിയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ചിത്രത്തിലൂടെയാണ് എന്ന് മാത്രം.
അതിന് മുമ്പ് വീണ ഒരു മലയാളം ചിത്രത്തിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കടംകഥ ആയിരുന്നു വീണയുടെ ആദ്യ ചിത്രം. പിന്നീട് തമിഴിൽ തൊഡ്രാ എന്ന സിനിമയിലും വീണ അഭിനയിച്ചു.
വീണ കെട്ട്യോളാണ് എന്റെ മാലാഖയിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു പുതുമുഖ നടികൂടിയാണ് വീണ നന്ദകുമാർ.
വീണയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നടി ഗായത്രി സുരേഷ് ചിത്രത്തിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.
വീണയെ കണ്ടാൽ ഒരു തമ്പുരാട്ടിയെ പോലെയുണ്ടെന്ന് ആണ് ഗായത്രിയുടെ കമന്റ്. സനോജ് കുമാർ എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വീണ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോയ ജോയിയാണ് സ്റ്റൈലിസ്റ്റ്. പവിത്ര ആർ നായരാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ വീണ നായർ അഭിനയിച്ചിട്ടുണ്ട്. മരിക്കാർ, ഭീഷ്മപർവ്വം എന്നിവയാണ് ഇനിയുള്ള സിനിമകൾ.