രോഗങ്ങളെ അകറ്റി നിർത്താൻ ഈ 5 സാധനങ്ങൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..!
അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 5 പ്രത്യേക സുഗന്ധദ്രവ്യങ്ങൾ രോഗങ്ങളെ തടയുന്നു. ഇത് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല രോഗങ്ങൾക്കും ഒരു കവചമായി ഇത് പ്രവർത്തിക്കുന്നു.
ഇഞ്ചി: ചായയിലും ഭക്ഷണത്തിലും ഉപയോഗിക്കുന്ന ഇഞ്ചി പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നു. ആർത്തവസമയത്ത് ഇതിന്റെ മിശ്രിതം കുടിക്കുന്നത് വേദനയിൽ നിന്നും മലബന്ധത്തിൽ നിന്നും ആശ്വാസം നൽകുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലദോഷം അകറ്റാനും ഇഞ്ചി സഹായിക്കും
മഞ്ഞൾ: ഇന്ത്യൻ അടുളക്കളകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ, അതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഔഷധമാണ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് വേദന, പരിക്ക്, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങീ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ഏലയ്ക്ക: ഏലയ്ക്ക ഭക്ഷണത്തിന് സുഗന്ധവും സ്വാദും നൽകുന്നു. ഇത് കഴിക്കുന്നതിലൂടെ ശരീരം ദഹനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നു. ഏലം കഴിക്കുന്നത് വായ് നാറ്റം തടയുന്നതിനൊപ്പം ബിപി നിയന്ത്രിക്കുകയും ചെയ്യും.
കറുവപ്പെട്ട: കറുവപ്പട്ടയുടെ ഉപയോഗം പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകൾക്ക് ഇത് പ്രയോജനകരമാണ്. കറുവാപ്പട്ട കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ജീരകം: ശരീരത്തിലെ ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്താൻ ജീരകം സഹായിക്കുന്നു. രാത്രി കുതിർത്ത് രാവിലെ ഇതിലെ വെള്ളം കുടിക്കുന്നതും പൊണ്ണത്തടി കുറയ്ക്കും. കാരണം ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു.
DESCLAIMER: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. സീ മീഡിയ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.