Healthy Nuts: ഇവ ആരോഗ്യത്തിന് ഫലപ്രദം... നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തൂ
പിസ്ത, വാൽനട്ട്, ബദാം, ഈന്തപ്പഴം, കശുവണ്ടി, ആപ്രിക്കോട്ട്, ഉണക്കമുന്തിരി, ഉണങ്ങിയ അത്തിപ്പഴം തുടങ്ങിയ ആരോഗ്യകരമാണ്. ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
വാൽനട്ടിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ഉണക്കമുന്തിരി ദഹനപ്രശ്നങ്ങൾക്ക് മികച്ചതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
കശുവണ്ടിപ്പരിപ്പിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. എന്നാൽ, കലോറി കൂടുതലുള്ളതിനാൽ ഇവ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
ബദാം പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)