Aditi Rao Hydari: ക്ലാസിക് ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി- ചിത്രങ്ങൾ

Wed, 21 Feb 2024-1:06 pm,

ക്ലാസിക് ലുക്കിലുള്ള ചിത്രങ്ങളാണ് അദിതി റാവു ഹൈദരി പങ്കുവച്ചിരിക്കുന്നത്.

RAE എന്ന ബ്രാൻഡിൻ്റെ ഡെനിം കോ-ഓർഡ് സെറ്റ് ആണ് അദിതി റാവു ഹൈദരി ധരിച്ചിരിക്കുന്നത്.

2006ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദിതി റാവു ഹൈദരി ചലച്ചിത്രമേഖലയിലേക്ക് എത്തിയത്.

യേ സാലി സിന്ദഗി (2011), റോക്ക്‌സ്റ്റാർ (2011), മർഡർ 3 (2013), വസീർ (2016), പദ്മാവത് ( 2018) എന്നിവ ഉൾപ്പെടെ നിരവധി ഹിന്ദി സിനിമകളിലും അദിതി റാവു അഭിനയിച്ചിട്ടുണ്ട്.

മണിരത്‌നത്തിൻ്റെ റൊമാൻ്റിക് ഡ്രാമയായ കാട്രു വെളിയിടൈയിൽ (2017) അദിതി റാവു ഹൈദരി പ്രധാന വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന്  SIIMA പുരസ്കാരം ലഭിച്ചു.

എഹ്‌സാൻ ഹൈദാരിയുടെയും ഭാര്യ വിദ്യ റാവുവിൻ്റെയും മകളായി ഹൈദരാബാദിലാണ് അദിതി റാവു ഹൈദരി ജനിച്ചത്.

ആറ് വയസ് മുതൽ ഭരതനാട്യം പഠിക്കാൻ തുടങ്ങിയ അദിതി ലീലാ സാംസണിൻ്റെ വിദ്യാർത്ഥിനിയായിരുന്നു.

ലീല സാംസണുമായി ചേർന്ന് 11 വയസ്സ് മുതൽ അദിതി റാവു ഹൈദരി ഭരതനാട്യം നർത്തകിയായി തൻ്റെ കരിയർ ആരംഭിച്ചു.

സാംസണിൻ്റെ നൃത്ത ഗ്രൂപ്പായ സ്പന്ദയുടെ ഭാഗമായി അദിതി ജോലി ചെയ്തു.

വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ഇന്ത്യയിലും വിദേശത്തുമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link