Aditi Rao Hydari: സൽവാറിൽ അഴകോടെ അദിതി റാവു! ചിത്രങ്ങൾ കാണാം
റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.
ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു.
മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ.
മലയാളത്തിൽ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധനേടിയിരുന്നു.
മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.