Adv BA Aloor: ഡോക്ടർ വന്ദനയുടെ കൊലപാതകി സന്ദീപിനു വേണ്ടിയും ആളൂർ എത്തി; കൊടും കുറ്റവാളികളുടെ കാവലാളായി മാറിയ ആളൂരിന്റെ കഥ
ബിജു ആന്റണി ആളൂർ എന്നാണ് യഥാർത്ഥ പേര്. അതാണ് ഇന്ന് ബിഎ ആളൂർ എന്നായി മാറിയത്. പ്രീ ഡിഗ്രിവരെ കേരളത്തിലായിരുന്നു പഠനം. തൃശൂർ സെന്റ് തോമസ് കോളേജിൽ. പിന്നീട് പൂണെയിലെത്തി. അവിടെ നിന്നാണ് നിയമബിരുദധാരിയായി മാറുന്നത്. 1999ലാണ് ആളൂർ അഭിഭാഷകനായി എന്റോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകൾ തന്നെയായിരുന്നു ഫോക്കസ്.
സൗമ്യ വധക്കേസിന് ശേഷം ജിഷ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആളൂരിന്റെ പേര് ഉയർന്നു കേട്ടത്. പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി വാധിക്കാനെത്തി.
കേരളത്തെ നടുക്കിയ മറ്റൊരു കേസായിരുന്നു കൂടത്തായി കൊലപാതകം. 14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു.ഇതിന്റെ സൂത്രധാരിയായ പ്രതി ജോളിക്ക് വേണ്ടി വാധിക്കുന്നത് അഡ്വക്കറ്റ് ആളൂർ ആണ്.
സാക്ഷര കേരളത്തിനെ ലോകത്തിന് മുന്നിൽ തല കുനിപ്പിച്ച കേസാണ് ഇലന്തൂർ നരബലികേസ്. അതിലെ പ്രതികൾക്ക് രക്ഷകനായി എത്തിയതും ആളൂര് തന്നെ.
ഇപ്പോഴിതാ ആശുപത്രിയിൽ വെച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനയെ ക്രൂരമായ കൊലപ്പെടുത്തിയ അധ്യാപകനായ സന്ദീപിന് വേണ്ടി വാദിക്കാനും എത്തുന്നത് ആളൂർ തന്നെ. .