Mahalakshmi Rajayoga: വർഷങ്ങൾക്ക് ശേഷം ധനു രാശിയിൽ മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!
Mahalaxmi Rajyog: ജ്യോതിഷമനുസരിച്ച് ശുക്രൻ സമ്പത്തിന്റെയും പ്രതാപത്തിന്റെയും ആഡംബരത്തിന്റെയും ഘടകമാണ്. ശുക്രൻ ധനു രാശിയിലേക്ക് പ്രവേശിച്ചു.
ധനു രാശിയിൽ ചൊവ്വയും ബുധനും ഇതിനകം തന്നെയുണ്ട്. ഇതുമൂലം ധനുരാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് ത്രിഗ്രഹി യോഗ, ലക്ഷ്മി നാരായൺ യോഗ, മഹാലക്ഷ്മി യോഗ എന്നിവയുൾപ്പെടെ നിരവധി ഐശ്വര്യ യോഗങ്ങൾ രൂപം കൊള്ളുന്നു.
ഈ യോഗങ്ങൾ 12 രാശികളിലും കാര്യമായ സ്വാധീനം ചെലുത്തുമെങ്കിൽം ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം (Aries): മേടം രാശിക്കാർക്ക് മഹാലക്ഷ്മി രാജയോഗവും ത്രിഗ്രഹി യോഗവും വളരെ ഗുണം ചെയ്യും. ഇവർക്ക് ജോലിയിൽ നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇവർക്ക് ബിസിനസ്സിൽ വലിയ ലാഭം നേടാൻ കഴിയും. ഒരു യാത്ര പോകാണ് യോഗമുണ്ട്. ചിലർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. നിങ്ങൾക്ക് ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം. വിവാഹിതർക്ക് സന്തോഷകരമായ ജീവിതം ഉണ്ടാകും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശുക്രസംക്രമം മൂലം രൂപപ്പെടുന്ന ഈ ശുഭ യോഗങ്ങൾ വളരെ ഫലപ്രദമായിരിക്കും. ഇവർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകാം. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. കരിയറിൽ മാറ്റമുണ്ടാകാം. വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാകും. പണമൊഴുക്കിന് പുതിയ വഴികൾ സൃഷ്ടിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും.
ധനു (Sagittarius): ത്രിഗ്രഹി യോഗം ധനു രാശിയിൽ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും. ധനവും ഐശ്വര്യവും നൽകുന്ന ഗ്രഹമായ ശുക്രൻ ധനുരാശിയിലേക്ക് കടക്കും. ഇവർക്ക് അവരുടെ കരിയറിൽ ഒരു പുതിയ ഐഡന്റിറ്റി ലഭിച്ചേക്കാം. വലിയ സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിലുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, നിങ്ങളുടെ സ്വാധീനവും വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. വ്യക്തിത്വത്തിന്റെ ആകർഷണീയത വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)