Rajyog 2024: 500 വർഷങ്ങൾക്ക് ശേഷം ഉഭയചരി രാജയോഗം, ഇവർക്ക് നൽകും വൻ സമ്പത്ത് പുരോഗതി ഒപ്പം ധനവും!

Tue, 20 Feb 2024-2:50 pm,

500 വർഷങ്ങൾക്ക് ശേഷം സൂര്യൻ്റെ ഇരുവശങ്ങളിലും രാഹുവും ചൊവ്വയും ഉള്ളതിനാൽ ഉഭയചാരി രാജയോഗം രൂപപ്പെടുന്നു.  ഇതിലൂടെ 3 രാശിക്കാർക്ക് വിശേഷഫലത്തോടൊപ്പം സാമ്പത്തിക നേട്ടവും പുരോഗതിക്കും അവസരമുണ്ടാകും.

ജ്യോതിഷ പ്രകാരം, സൂര്യനിൽ നിന്ന് 2, 12 എന്നീ രണ്ട് ഭാവങ്ങളിലും ഏതെങ്കിലും ഗ്രഹം  അതായത് ചന്ദ്രൻ ഒഴികെയുള്ളവ ഉണ്ടാകുമ്പോൾ ഉഭയചാര്യ രാജയോഗം സൃഷ്ടിക്കും.  അതായത്, ജാതകത്തിൽ ചന്ദ്രനെ കൂടാതെ രാഹു-കേതുക്കൾ സ്ഥിതി ചെയ്യുന്നു. സൂര്യൻ രണ്ടാമത്തെയോ പന്ത്രണ്ടാമത്തെയോ ഭാവത്തിലായിരിക്കുമ്പോഴാണ് ഉഭയചാരിയോഗം രൂപപ്പെടുന്നത്

ഈ രാജയോഗമുള്ള ഒരു വ്യക്തിയുടെ ഭാഗ്യം വളരെ ശക്തമാണ്, ആ വ്യക്തി ഒരു രാജാവിനെപ്പോലെയാണ് ജീവിക്കും. അത്തരം ആളുകൾ പ്രകൃത്യാ തന്നെ ഉന്മേഷവാന്മാരും ബുദ്ധിശാലികളുമാണ്. വലിയ വെല്ലുവിളികളെപ്പോലും അവർ നിഷ്പ്രയാസം തരണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഉഭയചാരി രാജയോഗത്തിന്റെ ഫലം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...

കുംഭം (Aquarius): ഈ രാശിയിൽ ശനി, സൂര്യൻ, ചൊവ്വ, രാഹു എന്നിവർ ഒരുമിച്ചു വരുമ്പോൾ നിങ്ങൾക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും.  ഇതിലൂടെ സൃഷ്ടിക്കുന്ന ഉഭയചാരി രാജയോഗം ഇവർക്ക് ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ഇതിലൂടെ കരിയറിലെയും ബിസിനസ്സിലെയും എല്ലാ തലങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടവും പുതിയ ഇടപാടിന് അന്തിമരൂപമാകുന്നതിൻ്റെയും സൂചനകളുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. വിവാഹിതർക്ക് നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും.ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള അടുപ്പം വർദ്ധിക്കും, കുടുംബത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ഉണ്ടാകും.

മകരം (Capricorn): സൂര്യൻ്റെ ഇരുവശത്തുമായി ചൊവ്വയും രാഹുവും വരുന്നതിലൂടെ വർഷങ്ങൾക്ക് ശേഷം ഉഭയചാരി രാജയോഗം രൂപപ്പെട്ടു.  ഇതിലൂടെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്തുനിന്നും ധനലാഭത്തിന് സാധ്യത.  സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ജോലിയിൽ വിജയം ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഈ സമയത്ത് വാഹനമോ വസ്തുവോ വാങ്ങാണ് യോഗം. തൊഴിൽ രഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം.

തുലാം (Libra): സൂര്യൻ്റെയും ചൊവ്വയുടെയും അനുഗ്രഹവും ഉഭയചാരി രാജയോഗം സൃഷ്ടിക്കും.  അത് ഇവർക്ക് ജോലിയിൽ വിജയം, വരുമാനം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. വ്യവസായികൾക്ക് നല്ല സമയം, നിങ്ങൾക്ക് ഒരു വലിയ ബിസിനസ്സ് ഇടപാട് ലഭിച്ചേക്കാം, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link