Shukra Vakri 2023: ശുക്രൻ വക്രഗതിയിലേക്ക്; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
ജീവിതത്തിൽ ഒരുപാട് സ്നേഹവും ധനവും ബഹുമാനവും നൽകും. നിലവിൽ ശുക്രൻ കർക്കടകത്തിലാണ്. 2023 ജൂലൈ 23 മുതൽ ശുക്രൻ വക്രഗതിയിൽ നീങ്ങാൻ പോകുന്നു. ശുക്രന്റെ വക്രഗതി ആളുകളുടെ സാമ്പത്തിക സ്ഥിതി, സമ്പത്ത്, പ്രണയ ജീവിതം, വ്യക്തിത്വം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ശുക്രന്റെ വക്രഗതി വലിയ നേട്ടങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർക്കാണെന്ന് നമുക്ക് നോക്കാം...
ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ശുക്രന്റെ വക്രഗതിഇവർക്ക് ഒരു അനുഗ്രഹമായിരിക്കും. ശുക്രന്റെ വക്രഗതി ഇടവ രാശിക്കാരുടെ വ്യക്തിത്വം വർദ്ധിപ്പിക്കും, സാമ്പത്തിക സ്ഥിതി ശക്തമാക്കും, ആത്മവിശ്വാസം വർദ്ധിപിക്കും ഒപ്പം ധനനേട്ടവും.
തുലാം (Libra): തുലാം രാശിയുടെ അധിപനും ശുക്രനാണ്. ശുക്രന്റെ വക്രഗതി തുലാം രാശിക്കാരുടെ ജീവിതത്തിൽ സർഗ്ഗാത്മകത, പ്രണയം, ആകർഷണം എന്നിവ വർദ്ധിപ്പിക്കും. ബന്ധങ്ങൾ ശക്തമാക്കും, ആളുകൾ നിങ്ങളെ പ്രശംസിക്കും. വ്യക്തിജീവിതത്തിലും തൊഴിൽപരമായ ജീവിതത്തിലും സന്തുലിതാവസ്ഥ ഉണ്ടാകും.
വൃശ്ചികം (Scorpio): ശുക്രന്റെ വക്രഗതി വൃശ്ചിക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും. ദുഃഖങ്ങൾ അകന്നുപോകും. നിങ്ങൾ ആരോഗ്യവാനായിരിക്കും.
മകരം(Capricorn): ശുക്രന്റെ വക്രഗതി മകരം രാശിക്കാർക്ക് ഉത്സാഹവും ഊർജ്ജവും നൽകും. ജീവിതത്തിന്റെ എല്ലാ വശങ്ങളും ശരിയാക്കാൻ ഇവർ നന്നായി പ്രവർത്തിക്കും, നിങ്ങളുടെ ജോലി വിലമതിക്കും. വരുമാനം വർധിച്ചേക്കും.
മീനം (Pisces): ജൂലൈയിലെ ശുക്രന്റെ വക്രഗതി മീന രാശിക്കാർക്ക് ആത്മീയതയിൽ താൽപര്യം വർദ്ധിപ്പിക്കും. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങും. സർഗ്ഗാത്മകത വർദ്ധിച്ചുകൊണ്ടിരിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)