Guru Nakshatra Gochar: ദീപാവലിക്ക് ശേഷം വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!

Sat, 21 Sep 2024-9:50 am,

Jupiter Nakshatra Gochar 2024: ദീപാവലിക്ക് ശേഷം വ്യാഴം ചന്ദ്രന്റെ നക്ഷത്രമായ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ബിസിനസ്, ജോലി എന്നിവയിൽ മികച്ച നേട്ടങ്ങൾ ലഭിക്കും.

Jupiter Transit In Rohini Nakshathra: ദേവ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവഗ്രഹങ്ങളിലെ പ്രധാന ഗ്രഹമാണ്.  വ്യാഴത്തിൻ്റെ രാശിമാറ്റം 12 രാശികളേയും ബാധിക്കും.

ദീപാവലിക്ക് ശേഷം വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ കൂടുതൽ ഗുണങ്ങൾ നൽകും. 

ദീപാവലി കഴിഞ്ഞ് നവംബർ 28 ന് ഉച്ചയ്ക്ക് 1 മണിക്കാണ് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നത്.

27 നക്ഷത്രങ്ങളിൽ നാലാമത്തേതാണ് രോഹിണി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ ചന്ദ്രനും രാശി ശുക്രൻ്റെയുമാണ്. 

 

ഇടവം (Taurus): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴം വരുന്നത്. ഇതിലൂടെ ഈ രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഒപ്പം സമൂഹത്തിൽ സ്ഥാനമാനങ്ങളും ആദരവും ലഭിക്കും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ, സാമ്പത്തിക  നേട്ടങ്ങൾ, പുതിയ വരുമാന മാർഗങ്ങൾ, തൊഴിൽ മേഖലയിൽ നേട്ടം, ഒന്നിലധികം ജോലി ഓഫറുകൾ ലഭിച്ചേക്കാം. ജോലിയിൽ പ്രമോഷനോടൊപ്പം ശമ്പളത്തിൽ വർദ്ധനവുണ്ടാകും

ചിങ്ങം (Leo):  വ്യാഴം ചന്ദ്രന്റെ നക്ഷത്രമായ രോഹിണിയിൽ പ്രവേശിന്നതിലൂടെ ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലായിരിക്കും ഇരിക്കുക.  ഇതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും,  അപ്രതീക്ഷിത സമ്പത്ത്, സന്തോഷം, തൊഴിൽ മേഖലയിൽ നേട്ടം, പുതിയ ജോലി, ബിസിനസ്സ് തുടങ്ങാൻ നല്ല സമയം, നിക്ഷേപത്തിനും നല്ല സമയം, വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ലഭിക്കും,  സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും

തുലാം (Libra): ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് വ്യാഴം സംക്രമണം നടത്തുന്നത്. ചന്ദ്രൻ ഇഇഇ രാശിക്കാരുടെ കർമ്മ ഭാവനത്തിൻ്റെ അധിപനാണ്. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. സമ്പത്തിൽ വർദ്ധനവ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും, ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link