Ahaana Krishna: ലെഹങ്കയിൽ ഗ്ലാമറസ് ലുക്കിൽ അഹാന, ചിത്രങ്ങൾ വൈറലാകുന്നു
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് ആരാധകരുടെ അഹാനയുടെ പ്രിയപ്പെട്ട കഥാപാത്രം.
അതിന് ശേഷമാണ് അഹാനയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമായിട്ടുള്ള അഹാന അനിയത്തിമാർക്ക് ഒപ്പമുള്ള വീഡിയോസിലൂടെയും ശ്രദ്ധനേടാറുണ്ട്.
ലോക്ക് ഡൗൺ നാളുകളിലും യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കിയിരുന്ന അഹാന ധാരാളം വീഡിയോസാണ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്. അനിയത്തിമാരും യൂട്യൂബിൽ സ്വന്തമായി ചാനൽ ഉള്ളവരാണ്
ഇതുപോലെ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ധാരാളം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഫാഷൻ ഡിസൈനറായ അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ പൂർണിമ ഇന്ദ്രജിത്തിന്റെ ഔട്ട്ഫിറ്റിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഹാന. ലെഹങ്കയിൽ അതി സുന്ദരിയായിട്ടാണ് ഫോട്ടോസിൽ അഹാനയെ കാണാൻ സാധിക്കുക.
സരിൻ രാംദാസിന്റെ വഫാറയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസാണ് അഹാനയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.
മണി ഹൈസ്റ്റിലെ അവസാന എപ്പിസോഡുകൾ കണ്ടതിന് ശേഷമാണ് ഫോട്ടോസ് ഇടുന്നതെന്ന് ക്യാപ്ഷനിൽ അഹാന എഴുതിയിട്ടുണ്ട്. അടി, നാൻസി റാണി എന്നിവയാണ് അഹാനയുടെ അടുത്ത സിനിമകൾ.