Ahaana Krishna`s Reply to Bad Comments: ഈ ഡയലോ​ഗ് അച്ഛനോട് കൊല്ലംകാർ പറഞ്ഞതാണോ...? മോശം കമ്മന്റുകൾക്ക് മറുപടിയുമായെത്തിയ അഹാന ഓൺ എയർ

Tue, 07 May 2024-10:00 am,

ഇത്തരം മോശം പ്രതികരണങ്ങൾക്ക് ഇവർ വലിയ ശ്രദ്ധ കൊടുക്കാറില്ലെങ്കിലും ഇടയ്ക്കിടെ തക്ക മറുപടി കൊടുക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റ​ഗ്രാമിലൂടെ തന്റെ പോസ്റ്റുകൾക്ക് താഴെ മോശം പ്രതികരണവുമായി എത്തുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന. 

 

എന്നാൽ മറുപടി കൊടുത്തതു മാത്രമേ അഹാനയ്ക്ക് ഓർമ്മയുള്ളൂ. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു. സം​ഗതി ഇങ്ങനെയാണ്. തന്റെ പുത്തൻ ചില ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ച ക്യാപ്ഷനാണ് താരത്തെ ഇപ്പോൾ എയറിലാക്കിയിരിക്കുന്നത്.

 

തനിക്ക് വരുന്ന മോശം കമ്മന്റ്സുകൾ കാണുമ്പോൾ അവരോട് പുച്ഛമാണ് തോനുന്നത് എന്നാണ് അഹാന കുറിച്ചത്. അതിന് താഴെ പലവിധ കമ്മന്റുകളാണ് എത്തുന്നത്. 

 

ഈ ഡയലോ​ഗ് അച്ഛനോട് കൊല്ലംകാർ പറഞ്ഞതാണോ, നിന്നെ കാണുമ്പോൾ ഞങ്ങൾക്കും ഇത് തന്നെയാണണ് തോനുന്നത്. താനെന്തോ വലിയ സംഭവമാണെന്നാണ് നിന്റെ വിചാരം, പോസ്റ്റ്‌ കാണുന്ന ഞങ്ങൾക്കും ഇതൊക്കെ തന്നെ തോന്നുന്നത് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. 

 

എന്നാൽ മറ്റു ചിലർ അഹാനയെ അനുകൂലിച്ചു കൊണ്ടും കമ്മന്റുകളുമായി എത്തുന്നുണ്ട്. ഫോട്ടോകൾ മനോഹരമായിട്ടുണ്ടെന്നും ചിലയാളുകൾക്ക് കൊടുക്കേണ്ട മറുപടിയാണ് ഇതെന്നുമൊക്കെ കമ്മന്റുകൾ എത്തുന്നു.

 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരമാണ് അഹാന. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. അച്ഛൻ കൃഷ്ണ കുമാർ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും മത്സരിച്ചിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link