Air Hostess Strips Down: ജോലി നഷ്ടപ്പെട്ടു, നടുറോഡില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് എയര്‍ഹോസ്റ്റസുമാര്‍

Tue, 26 Oct 2021-10:23 pm,

റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്‍റെ  ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെയാണ്  50 ല അധികം  എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും  അഴിച്ചുമാറ്റിയത്.  ‘വി ആര്‍ അലിറ്റാലിയ’ എന്ന മുദ്രാവാക്യം  വിളിച്ചും എയര്‍ഹോസ്റ്റസുമാര്‍ എതിര്‍പ്പറിയിച്ചു.  

ഏറെ നാളത്തെ പ്രതിസന്ധിയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു അലിറ്റാലിയ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ഐ.ടി.എ (ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട്) എയര്‍വേയ്‌സ് ആണ് പകരം വന്നത്. 775 കോടി രൂപയ്ക്കായിരുന്നു അലിറ്റാലിയയെ ഏറ്റെടുത്തത്.

അലിറ്റാലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.ടി.എ എയര്‍വേയ്‌സ് ചെറിയ ഒരു കമ്പനിയാണ്. ഏറ്റെടുത്തതിനെത്തുടര്‍ന്ന് അലിറ്റാലിയയില്‍ ജോലി ചെയ്തിരുന്ന പല തൊഴിലാളികളേയും ഐ.ടി.എ പിരിച്ചുവിടുകയായിരുന്നു.

10,000 ജോലിക്കാരാണ് അലിറ്റാലിയയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3,000ല്‍ താഴെ  പേരെ മാത്രമാണ്  ഐ.ടി.എ നിയമിച്ചത്. 2025ല്‍ മാത്രമേ തൊഴിലാളികളുടെ എണ്ണം  വര്‍ദ്ധിപ്പിക്കാന്‍ സാധിക്കൂ എന്നും കമ്പനി വ്യക്തമാക്കിയിരുന്നു.  ഇതോടെയാണ്  അലിറ്റാലിയയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതീകാത്മക പ്രതിഷേധം നടത്തിയത്. 

അലിറ്റാലിയ കമ്പനിയ്ക്ക് പകരം വന്ന ഐ.ടി.എ എയര്‍വേയ്‌സിന്‍റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു നാട് റോഡില്‍  ഈ പ്രതിഷേധം. 

പിരിച്ചുവിടപ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link