Air pollution: വായു മലിനീകരണം; ആരോ​ഗ്യ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Tue, 25 Oct 2022-9:56 am,

മലിനീകരണം ഉള്ള സമയങ്ങളിൽ പുറത്ത് പോയി വ്യായാമം ചെയ്യുന്നതിന് പകരം വീടിനുള്ളിൽ വ്യായാമം ചെയ്യുക. മോശം വായു നിലനിൽക്കുന്ന സമയത്ത് കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുത്.

വ്യായാമം ചെയ്യുമ്പോൾ എല്ലാ സമയത്തും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.

നിങ്ങളുടെ വീട്ടിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുക. വൈദ്യുതിയും മറ്റ് തരത്തിലുള്ള ഊർജ്ജവും സൃഷ്ടിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

വീടിനുള്ളിൽ അഗർബത്തികളും ധൂപവർഗങ്ങളും കത്തിക്കരുത്. കൂടാതെ കൊതുകിനെതിരെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, ഒരു എയർ പ്യൂരിഫയർ ഉപയോഗിക്കുക. അടുക്കളയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കുക.

വീട്ടിൽ പരവതാനികൾ അമിതമായി ഉപയോഗിക്കരുത്. നിങ്ങളുടെ വീട്ടിലെ കട്ടിയുള്ള കർട്ടനുകളിൽ പൊടി അടിഞ്ഞുകൂടുന്നത് തടയാൻ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവ കഴുകുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link