Airtel 5G : ഈ നാല് നഗരങ്ങളിലേക്ക് എയർടെൽ തങ്ങളുടെ 5ജി സേവനം വ്യാപിച്ചു
ഒക്ടോബർ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനം ഔദ്യോഗികമായി അവതരിപ്പിച്ചത് പിന്നാലെയാണ് എയർടെൽ തങ്ങളുടെ 5 ജി സേവനം എട്ട് നഗരങ്ങളിൽ ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിലാണ് എയർടെൽ തങ്ങളുടെ 5ജി സേവനം ആദ്യം ആരംഭിച്ചത്.
ഡൽഹി എൻസിആർ മേഖലയായ ഗുരുഗ്രാമിന്റെ വിവിധ പ്രദേശങ്ങളിൽ 5ജി ലഭിച്ചത് തുടങ്ങി.
ഹരിയാനയിലെ മറ്റൊരു നഗരമായ പാനിപത്തിലും എയർടെൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്
വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യ അസമിലെ ഗുവാഹത്തിയിലും ദിസ്പൂരിലുമാണ് എയർടെലിന്റെ 5ജി സേവനം ലഭിക്കുന്നത്
കൂടാതെ വാരാണാസി എയർപോർട്ട്, പൂണെ എയർപ്പോർട്ട്, ബെംഗളൂരു എയർപ്പോർട്ടിന്റെ രണ്ടാം ടെർമിനിൽ എന്നിവടങ്ങളിൽ എയർടെലിന്റെ 5 പ്ലസ് നെറ്റ്വർക്ക് സേവനം ലഭിക്കുന്നതാണ്