Airtel ന്റെ ഈ പുത്തൻ പ്ലാൻ ജിയോയെയും Vi യേയും കടത്തിവെട്ടും
456 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പായ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ പാക്ക് ഉപയോക്താക്കൾക്ക് Airtel Thanks App, Google Pay, Paytm എന്നിവയുൾപ്പെടെ ഏത് മൂന്നാം കക്ഷി ആപ്ലിക്കേഷനിലൂടെയും വാങ്ങാം. എയർടെലിന്റെ ഈ പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഇന്റർനെറ്റ് ഡാറ്റ നൽകുന്നു. ഇതിനുപുറമെ പ്രതിദിനം 100 എസ്എംഎസുമായി പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്. ഈ ആനുകൂല്യങ്ങൾ തീർന്നു കഴിഞ്ഞാൽ, ഉപയോക്താക്കൾ ഓരോ 1MB യ്ക്കും 50 പൈസ ചെലവഴിക്കേണ്ടിവരും. ഇതിനുപുറമെ പ്രാദേശിക എസ്എംഎസിനായി 1 രൂപയും നാഷണൽ എസ്എംഎസിനായി 1.5 രൂപയും ചെലവഴിക്കേണ്ടിവരും.
എയർടെല്ലിന്റെ ഈ പുതിയ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയൽ ലഭിക്കും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ Airtel Xstream Premium, Wynk Music എന്നിവയുടെ ആക്സസ് ലഭിക്കും. ഈ പ്ലാൻ വാങ്ങുമ്പോൾ, ഉപയോക്താക്കൾക്ക് FASTag റീചാർജിൽ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് Shaw Academy യുടെ ഓൺലൈൻ കോഴ്സുകളിലേക്ക് സൗജന്യ ആക്സസ് ലഭിക്കും.
Airtel ന്റെ 456 രൂപയുടെ പ്ലാൻ വോഡഫോൺ ഐഡിയയുടെ 449 രൂപ പ്ലാനിനെ കടത്തിവെട്ടും. വോഡഫോൺ ഐഡിയയുടെ (Vi) 449 രൂപ റീചാർജ് പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് പ്രതിദിനം 4 ജിബിയിൽ 224 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ നൽകുന്നു. ഉപയോക്താക്കൾക്ക് ഡാറ്റ നഷ്ടപ്പെടാതെ ഉച്ചയ്ക്ക് 12 മുതൽ രാവിലെ 6 വരെ ഡാറ്റ ഉപയോഗിക്കാൻ കഴിയും ഒപ്പം Vi Movies & TV യിലേക്കുമുള്ള സൗജന്യ ആക്സസ് ലഭിക്കും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഇതിൽ വാരാന്ത്യ ഡാറ്റാ റോൾഓവറിന്റെ പ്രയോജനവും ലഭിക്കും.
Airtel ന്റെ 456 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നേരിട്ട് ജിയോയുടെ 447 രൂപ പ്രീപെയ്ഡ് പ്ലാനുമായി മത്സരിക്കും. ജിയോയുടെ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 50 ജിബി ഇന്റർനെറ്റ് ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 60 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ ലഭിക്കും. ഇതിനുപുറമെ ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിച്ച് JioTV, JioCinema, JioNews, JioSecurity, JioCloud എന്നിവയിലേക്ക് സൗജന്യ ആക്സസും ലഭിക്കും.