Air Travel New Guidelines: വിമാന യാത്രികര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പിഴവ് കാട്ടിയാല്‍ Travel Ban
അതേസമയം, നിയമങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടിയാല്‍ ലഭിക്കുന്ന ശിക്ഷയും ഏറെ ഗുരുതര മായിരിയ്ക്കും. മാസ്ക് (Mask) സാമൂഹിക അകലം പാലിക്കല്‍ (Social distancing) എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് DGCA പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കി വിടുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. മാസ്ക് ധരിച്ചാല്‍ മാത്രം പോരാ, അത് ശരിയായി ധരിച്ചിരിയ്ക്കണം. കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തിൽ നിന്ന് ഇറക്കിവിടുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ല. ഈ നിര്‍ദ്ദേശം CISFന് നല്‍കിക്കഴിഞ്ഞു. മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയിൽപ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വിമാനത്തിൽ, ഏതെങ്കിലും യാത്രക്കാരൻ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കിൽ, മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം നിയമപ്രകാരം നടപടിയെടുക്കാമെന്നും സർക്കുലറിൽ പറയുന്നു. വിമാനം പുറപ്പെടുന്നതിനുമുന്‍പു് മുന്നറിയിപ്പ് നൽകിയിട്ടും മാസ്ക് ശരിയായി ധരിക്കുന്നില്ലെങ്കിൽ യാത്രക്കാരനെ ഇറക്കിവിടാനുള്ള നിര്‍ദ്ദേശവും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി സ്വീകരിക്കാം. കൂടാതെ, ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ യാത്രാ വിലക്ക് (Travel Ban) ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. പുതിയ നിയമങ്ങൾ അനുസരിച്ച്, യാത്രാ വിലക്ക് (Travel Ban) 6 മാസം, 1 വർഷം അല്ലെങ്കിൽ 2 വർഷം വരെ ആകാം.