Aishwarya Lekshmi: മധുരയിൽ ജിമിക്കി കമ്മിലിട്ട് ഐശ്വര്യ ലക്ഷ്മി; കേരള ക്വീൻ എന്ന് ആരാധകർ

Wed, 14 Aug 2024-5:26 pm,

നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

 

ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി. ഈ ചിത്രത്തിലെ പ്രകടനം ഐശ്വര്യയുടെ കരിയർ മാറ്റിമറിച്ചു. 

 

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. 

 

പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. 

 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ഐശ്വര്യ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു കഴിഞ്ഞു. 

 

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഐശ്വര്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link