Aishwarya Rai: സൗന്ദര്യത്തിന്റെ പര്യായം; ഐശ്വര്യ റായ് എന്ന താരസുന്ദരിയെ കുറിച്ച് ചില അറിയാകഥകൾ...
സ്കൂളിൽ പഠിച്ചിരുന്നപ്പോളാണ് ഐശ്വര്യ റായ് തന്റെ ആദ്യത്തെ പരസ്യം ചെയ്യുന്നത്. അതും കാംലിൻ പെൻസിലിന് വേണ്ടി. എന്നിരുന്നാലും 1993ൽ ആമിർ ഖാനൊപ്പം അഭിനയിച്ച പെപ്സിയുടെ പരസ്യമായിരുന്നു ഐശ്വര്യ റായുടെ പ്രശസ്തി ഉയർത്തിയത്.
ഇൻഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കൾ ഐശ്വര്യയെ പലപ്പോഴും 'ഐഷ്' എന്നാണ് വിളിക്കുന്നത്, എന്നാൽ 'ഗുല്ലു മാമി' എന്നൊരു വിളിപ്പേരും താരത്തിനുണ്ട്.
അഭിഷേക് ബച്ചൻ ഐശ്വര്യ റായെ വിവാഹാഭ്യർത്ഥന നടത്തിയതിനെ പറ്റി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'ന്യൂയോർക്കിൽ ഒരു സിനിമ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഒരു ദിവസം ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്നപ്പോഴാണ് ഞാൻ ഐശ്വര്യയുമായി ഒന്നിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചത്. അതുകൊണ്ട് തന്നെ അതേ ബാൽക്കണിയിൽ വെച്ചാണ് ഐശ്വര്യയോട് വിവാഹാഭ്യർത്ഥന നടത്തിയത്.' പ്രണയത്തിലായപ്പോൾ ഒന്നിച്ചഭിനയിച്ച ഗുരുവിൽ ഐശ്വര്യ ധരിച്ച അതേ മോതിരം പോലും അഭിഷേക് ഐശ്വര്യക്ക് സമ്മാനിച്ചിട്ടുണ്ട്.
നെതർലൻഡ്സിലെ പ്രശസ്തമായ ക്യൂകെൻഹോഫ് ഗാർഡനിലെ ഒരു പ്രത്യേക ഇനം തുലിപ്സൃിന് ഐശ്വര്യയുടെ പേരാണ്. 2005ലാണ് പൂവിന് താരത്തിന്റെ പേര് നൽകിയത്.
മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ സ്ഥാപിച്ച ആദ്യ ബോളിവുഡ് നടിയാണ് ഐശ്വര്യ റായ്. 2003 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ നടി കൂടിയാണ് ഐശ്വര്യ.
അഭിനയ ജീവിതത്തിന് മുമ്പ് ഡോക്ടറാവാനായിരുന്നു ഐശ്വര്യ റായ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ഈ ആഗ്രഹം ഉപേക്ഷിച്ച് ആർക്കിടെക്ചർ പഠിക്കാൻ രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചറിൽ ചേർന്നു. പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)