Aishwarya Rajesh: സാരിയിൽ സുന്ദരി; ട്രഡീഷണൽ ലുക്കിൽ ഐശ്വര്യ രാജേഷ്
തെന്നിന്ത്യൻ സിനിമാ മേഖലയിൽ തൻറേതായ ഇടംനേടിയ താരമാണ് ഐശ്വര്യ രാജേഷ്.
ടെലിവിഷൻ അവതാരകയായാണ് ഐശ്വര്യ രാജേഷ് കരിയർ ആരംഭിച്ചത്.
2011ൽ അവർകളും ഇവർകളും എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2012ൽ പുറത്തിറങ്ങിയ ആട്ടക്കത്തി എന്ന ചിത്രത്തിലൂടെ ഐശ്വര്യ രാജേഷ് ശ്രദ്ധിക്കപ്പെട്ടു.
2014ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
ജോമോൻറെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.