AK Saseendran Phone Call Row : AK ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ചു, കാണാം ചിത്രങ്ങൾ
മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടിയുമായി നിയമസഭയിലെക്ക് തള്ളിക്കയറി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു
യുവമോർച്ച സംസ്ഥാന-ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, നെടുമങ്ങാട് വിന്ജിത്, ലാൽകൃഷ്ണ, അനീഷ്, പ്രതീഷ് തുടങ്ങിവർ.
അതേസമയം ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി എ.കെ ശശീന്ദ്രൻ ന്യായികരിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രി ഇടപ്പെട്ടത് പാർട്ടിക്കാര്യമായതിനാലാണെന്ന് ശശീന്ദ്രനെ സംരക്ഷിച്ച മുഖ്യമന്ത്രി പറഞ്ഞു.
പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കൂടാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവമോർച്ച പ്രവർത്തകയായ പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും NCP കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായുമാണ് യുവതി പരാതിപ്പെട്ടത്. മുമ്പ് ഫേസ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.
അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്‍റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നത്.