Akasa Air Aircraft: യാത്രക്കാര്‍ക്ക് ആദ്യമായി ഈ സൗകര്യം കൂടി ലഭിക്കും, ആകാശ എയർ വിമാനം അകത്തുനിന്നുള്ള ചിത്രങ്ങള്‍ കാണാം
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന വിമാനക്കമ്പനിയാണ് ആകാശ എയർ. ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്നാണ് ആകാശ എയർ നടത്തുന്ന അവകാശവാദം.
വിമാനസര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പായി ആകാശ എയർ (Akasa Air) വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് എയർലൈനുകളിൽ നിന്ന് പല കാര്യങ്ങളിലും തങ്ങളുടെ വിമാനങ്ങൾ സവിശേഷമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌റൂം ലഭിക്കുമെന്നും ഇത് യാത്ര കൂടുതല്‍ സുഖകരമാക്കുമെന്നും എയര്‍ലൈന്‍ അവകാശപ്പെടുന്നു.
ആകാശ എയര്‍ലൈന്‍ പങ്കുവച്ച രണ്ടാമത്തെ ചിത്രത്തില്‍ മറ്റേതൊരു എയർലൈനിനേക്കാളും വിമാനത്തിലെ സീറ്റുകൾ കൂടുതൽ സൗകര്യപ്രദമാണെന്ന് എയർലൈൻ അവകാശപ്പെടുന്നു. സുഖപ്രദമായ ഇരിപ്പിടം ദീർഘദൂര യാത്ര സുഖകരമായി നടത്താന്‍ സഹായിയ്ക്കുന്നു. നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് മാത്രമാണ് ആകാശ വിമാനങ്ങൾ ആരംഭിക്കുന്നത്.
ആകാശ വിമാനത്തിലെ എല്ലാ സീറ്റുകളിലും യുഎസ്ബി ചാർജറിന്‍റെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വിമാനയാത്രയ്ക്കിടെ എളുപ്പത്തിൽ ഫോൺ ചാർജ് ചെയ്യാം. മുൻ സീറ്റിന്റെ പിൻഭാഗത്താണ് യുഎസ്ബി ചാർജർ നൽകിയിരിക്കുന്നത്. ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം നൽകുന്ന ആദ്യ എയർലൈൻ ആണ് ആകാശ.
യാത്രാ റൂട്ടും സമയ വിവരങ്ങളും ആകാശ എയർലൈൻ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് അഹമ്മദാബാദ്, ബാംഗ്ലൂർ-കൊച്ചി റൂട്ടിൽ ആഴ്ചയിൽ 26 വിമാനങ്ങളും ബാംഗ്ലൂർ-മുംബൈ റൂട്ടിൽ ആഴ്ചയിൽ 28 വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.