Jupiter Transit: വ്യാഴം മേട രാശിയിൽ സൃഷ്ടിച്ചു അഖണ്ഡ സാമ്രാജ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനവർഷവും!

Sun, 23 Apr 2023-12:30 am,

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറും. ഇതിന്റെ ഫലമായി പലപ്പോഴും അനുകൂല പ്രതികൂല മാറ്റങ്ങൾ ഓരോ രാശിക്കാരിലും പ്രതിഫലിക്കും.  ഇത് ശുഭ-അശുഭ ലക്ഷണങ്ങളായി സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗം ശുഭഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം...

ഒരു ഗ്രഹം അതിന്റെ പതിനൊന്നാം ഭാവതത്തിലും മറ്റൊരു ഗ്രഹം അതിന്റെ രണ്ടാം ഭാവത്തിലും നില്‍ക്കുമ്പോഴാണ് അഖണ്ഡസാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സമയം യോഗകാരകനായ ഗ്രഹം നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ടുവരുന്നു.  ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഈ രാശിക്കാര്‍ക്കുണ്ടാവുന്നത്. ഈ യോഗം സമ്പത്ത് ലഭിക്കുന്നതിനും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കുന്നതിനും സഹായിക്കും. ഇവര്‍ക്ക് ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ഇവരുടെ സാമ്പത്തിക അടിത്തറ ശക്തമാവുകയും ജീവിതം നല്ലരീതിയിൽ ആകുകയും ചെയ്യും.

മിഥുനം (Gemini):  മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അഖണ്ഡസാമ്രാജ്യ രാജയോഗത്തിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.  സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ഇത് കൂടാതെ ഓഹരി വിപണിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ലോട്ടറി എടുക്കുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിക്കും. വിദേശ ജോലിയും വരുമാനവും നിങ്ങളെ തേടി എത്തും. ഓഹരിവിപണിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ സഹായിക്കും. 

ചിങ്ങം (Leo):  മിഥുനം രാശിക്കാരെ പോലെ തന്നെ ചിങ്ങം രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും അഖണ്ഡസാമ്രാജ്യ രാജയോഗം നിമിത്തം ഉണ്ടാകും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനേക്കാള്‍ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും,  കുടുംബത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. ജോലിസംബന്ധമായി യാത്ര ചെയ്യുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. വിദേശ ജോലിക്കൊപ്പം വിദേശത്ത് സ്ഥിര താമസമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. 

മകരം (Capricorn):  മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം സൃഷ്ടിക്കുന്ന അഖണ്ഡ സാമ്രാജ്യ രാജയോഗം വളരെയധികം ഗുണം നൽകും. ഇത് നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വരുത്തും. ജോലിയില്‍ പ്രമോഷനും ആഗ്രഹിക്കുന്ന പല മാറ്റങ്ങളും കൊണ്ട് വരും. ഓഫീസില്‍ നിങ്ങള്‍ എറ്റെടുക്കുന്ന പുതിയ ചുമതല നല്ല രീതിയില്‍ നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. മേലധികാരി നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടനാവുകയും നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link