Akshaya Tritiya 2022: ഈ 4 രാശിക്കാർക്ക് അക്ഷയ തൃതീയ വളരെ ശുഭകരം!

Tue, 03 May 2022-2:14 pm,

അക്ഷയതൃതീയ ദിനത്തിൽ ഇടവം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കാൻ കഴിയും. പുതിയ ജോലി ആരംഭിക്കുന്നതിന് അനുകൂല സമയം. പണം  സ്വരൂപിക്കുന്നതിൽ വിജയിക്കും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും

അക്ഷയതൃതീയ ദിനം കർക്കടക രാശിക്കാർക്കും വളരെ നല്ലതാണ്. ഈ ദിവസം ഈ രാശിക്കാർക്ക് എല്ലാ ജോലിയിലും വിജയം നേടാൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ശമ്പളം കൂടാൻ സാധ്യത. യാത്രകളിലൂടെയും പണം ഉണ്ടാക്കാം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാം.

 

അക്ഷയതൃതീയ ദിനമായ ഇന്ന് ധനു രാശിക്കാർക്ക് അനുകൂലമാണ്. ഭാഗ്യത്തിന്റെ പിന്തുണയാൽ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. കെട്ടിടമോ വാഹനമോ വാങ്ങാനുള്ള യോഗം. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും.

മകരം രാശിക്കാർക്ക് അക്ഷയതൃതീയ ദിനം അനുകൂലമായിരിക്കും. ഈ ദിവസം നിങ്ങളുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. തർക്കങ്ങളിൽ നിന്ന് മുക്തി. സാമ്പത്തികം ശക്തമാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും.

 

അക്ഷയതൃതീയ ദിനത്തിൽ ഷോപ്പിംഗിന് ചെയ്യുന്നത് വളരെ അനുകൂലമാണ്. കൂടാതെ ഈ ദിവസം ദാനം ചെയ്യുന്നതിനും വളരെ നല്ലതാണ്. അതിനാൽ നിങ്ങളുടെ കഴിവനുസരിച്ച് പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ, ഭക്ഷണം, വെള്ളം, കുടം തുടങ്ങിയവ ദാനം ചെയ്യുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link