Alcohol: മദ്യത്തിനൊപ്പം അറിയാതെ പോലും ഈ ഭക്ഷ്യ സാധനങ്ങള്‍ കഴിയ്ക്കരുത്, ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും
വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ Saturated fat കൂടുതലാണ്. ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം മദ്യം കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ദഹന പ്രക്രിയയെ ബാധിക്കുന്നത് കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേയ്ക്കും നയിക്കും.
ചോക്ലേറ്റിൽ കൊഴുപ്പും കൊക്കോയും കഫീനും കൂടുതലാണ്. മദ്യത്തിനൊപ്പം ചോക്കളേറ്റ് കഴിയ്ക്കുന്നത് കൂടുതല്‍ ലഹരിയിലേയ്ക്ക് നയിക്കും. കൂടുതല്‍ ദാഹവും അനുഭവപ്പെടാം .
മദ്യം കഴിക്കുമ്പോൾ ഒരിക്കലും അതിനൊപ്പം ബർഗർ കഴിക്കരുത്. മദ്യവും ബര്‍ഗറും ദഹിപ്പിക്കാന്‍ കരലിന് ഏറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കൂടാതെ, ഇത്തരം ഭക്ഷണം നല്‍കുന്ന കൊഴുപ്പ് ഏറെ ഹാനികരമാണ്.
മദ്യം കഴിക്കുമ്പോൾ ഓറഞ്ച് പോലുള്ള പുളിപ്പുള്ള പഴങ്ങള്‍ (Citrus Fruits) ഒഴിവാക്കണം. ഇത്തരം പഴങ്ങളില്‍ ധാരാളം ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
മദ്യത്തോടൊപ്പം ഒരിയ്ക്കലും കൂടുതല്‍ എരിവുള്ള ഭക്ഷണം കഴിക്കരുത്. മദ്യം - spicy food കോമ്പിനേഷൻ ശരിയല്ല. എരിവുള്ള ഭക്ഷണത്തിൽ കാപ്സൈസിൻ (capsaicin) അടങ്ങിയിട്ടുണ്ട്.