ITR filing to Annual Life Certificate: ഡിസംബര്‍ 31നകം നടത്തേണ്ട പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ ഇവയാണ്...

Mon, 27 Dec 2021-4:34 pm,

ആദായനികുതി റിട്ടേൺ ഫയൽ (Income Tax Return Filing):

ഡിസംബർ 31-ന് മുന്‍പായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണം.  CBDT ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ITR ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം  രണ്ടുതവണ നീട്ടിയിട്ടുണ്ട്. ആദ്യം ജൂലൈ 31  എന്ന സാധാരണ പരിധിയില്‍ നിന്നും  2021 സെപ്റ്റംബർ 30 വരെയും തുടർന്ന് നിലവിലെ സമയപരിധി ഡിസംബർ 31 വരെയും ദീര്‍ഘിപ്പിക്കുകയായിരുന്നു.  ആദായനികുതി പോർട്ടലിലെ തകരാറുകൾമൂലമായിരുന്നു സമയപരിധി നീട്ടി നല്‍കിയത്.  പിഴകൾ ഒഴിവാക്കാൻ നികുതിദായകർ നിശ്ചിത തീയതിക്ക് മുമ്പ് ITR ഫയൽ ചെയ്യണം.

പെൻഷനായുള്ള വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് ( Submit Annual Life Certificate before Dec 31):

പെൻഷനായുള്ള വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബർ 31 ആണ്.  സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക്  life certificate സമര്‍പ്പിക്കാനുള്ള സമയപരിധി  കേന്ദ്ര സർക്കാർ ഡിസംബർ 31 വരെ നീട്ടിയിരുന്നു.  ഡിസംബർ 31-ന് മുമ്പ് ഈ രേഖ സമർപ്പിക്കേണ്ടതുണ്ട്. രേഖ സമര്‍പ്പിച്ചില്ല, എങ്കില്‍  അത് നിങ്ങളുടെ പെന്‍ഷനെ ബാധിക്കും എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

 

ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളുടെ  KYC നല്‍കല്‍ ( Get demat, trading accounts KYC compliant before Dec 31): ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളുടെ  KYC സമര്‍പ്പിക്കാനുള്ള സമയപരിധി  2021 സെപ്റ്റംബർ 30 ല്‍ നിന്നും  2021 ഡിസംബർ 31 വരെ നീട്ടിയിരുന്നു.  ഏപ്രിലിൽ സെബി പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, നിലവിലുള്ള ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളിൽ ആറ് പ്രധാനപ്പെട്ട  KYC attributes അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നിക്ഷേപകര്‍ ഉറപ്പാക്കേണ്ടതുണ്ട്.

UAN-ആധാർ ലിങ്ക് ചെയ്യുക (Link Aadhar with UAN before Dec 31):

കേന്ദ്ര തൊഴിൽ മന്ത്രാലയം ആധാറും  UAN നും തമ്മില്‍  ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. രണ്ടാം കോവിഡ് വ്യാപനം മൂലമാണ്  കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്.  EPF അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് ജീവനക്കാരുടെ ക്ലെയിം സെറ്റിൽമെന്‍റ്  പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും. EPFO-യുടെ പുതിയ നിയമമനുസരിച്ച്   PF പണം  പിന്‍വലിക്കുന്നതിനായി നിങ്ങളുടെ UAN ആധാറുമായി   ലിങ്ക് ചെയ്യണം..

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link