Zodiac Sign Alert : മെയ് 17 വരെ ഈ 5 രാശിക്കാർക്ക് ദോഷ സമയം; പ്രത്യേകം ശ്രദ്ധിക്കുക
മേടം - മേടം രാശിയിൽ ജനിച്ചവർക്ക് മെയ് 17 വരെ പ്രണയ ജീവിതത്തിൽ വിഷമങ്ങൾ നേരിടും. അടുത്ത ബന്ധുക്കളുമായി പ്രശ്‍നങ്ങൾ ഉണ്ടാകും. ഈ രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിലും പ്രശ്‍നങ്ങൾ ഉണ്ടാകും.
കര്‍ക്കിടകം - കർക്കിടകം രാശിയിൽ ജനിച്ചവർക്ക് സാമ്പത്തികമായി നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകും. കൂടത്തെ ജീവിതത്തിലെ സമ്മർദ്ദങ്ങൾ വർധിക്കുകയും ലോൺ വരെ എടുക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ ആളുകൾ തങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്, അത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കന്നി - കന്നി രാശിയിൽ ജനിച്ചവർക്കും മെയ് 17 വരെ ദോഷ സമയമാണ്. ഇവർക്കും സാമ്പത്തിക പ്രതിസന്ധികളാണ് ഉണ്ടാവുക. അതിനാൽ തന്നെ മെയ് 17 വരെ ബിസ്‌നസുകളിൽ കാശ് ഇൻവെസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം. കടം വാങ്ങിക്കുന്നതും പരമാവധി ഒഴിവാക്കണം. ഇത് കഴിഞ്ഞാൽ വളരെ നല്ല കാലമാണ് കാത്തിരിക്കുന്നത്
വൃശ്ചികം - വൃശ്ചിക രാശിയിൽ ജനിച്ചവർക്ക് കോപം അടക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുമൂലം തന്നെ കനത്ത നഷ്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ബന്ധങ്ങളിലും ഈ സമയത്ത് പ്രശ്‍നങ്ങൾ ഉണ്ടാകും.
കുംഭം - കുംഭം രാശിയിൽ ജനിച്ചവർക്കുംകോപം തന്നെയാകും ഈ സമയത്ത് വില്ലൻ ആവുക. നിരവധി ആരോഗ്യ പ്രശ്‍നങ്ങളും ഉണ്ടാകും.