UPSC civil services prelims exam 2021: UPSC Civil Service പരീക്ഷ തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കണം ചെയ്യേണ്ടത് ഇത്രമാത്രം
മാർച്ച് 24ന് വൈകിട്ട് ആറിന് മുമ്പാണ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട് അവസാന തിയതി. ജൂൺ 27നാണ് പരീക്ഷ സംഘടിപ്പിക്കുന്നത്
പരീക്ഷ തിയതിയുടെ മൂന്നാഴ്ചയ്ക്ക് മുമ്പ് യു പി എസ് സി ഇ-അഡ്മിറ്റ് കാർഡ് അപേക്ഷ സ്വീകരിച്ച എല്ലാവർക്കും നൽകും. യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതാണ്. ഇത്തവണ പോസ്റ്റ് വഴി അഡ്മിറ്റ് കാർഡ് അയക്കുന്നതല്ല. യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് - https://upsconline.nic.in
യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള വിശദമായ നിർദേശങ്ങൾ സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് - https://upsconline.nic.in
ഏറ്റവും കുറഞ്ഞ് 21 വയസും കൂടുതൽ 32 വയസുമാണ്. അതായത് 1989 ഓഗസ്റ്റ് 2ന് മുമ്പ് ജനിച്ചവർക്കും 2000 ഓഗസ്റ്റ് 1ന് ശേഷം ജനിച്ചവർക്കും പരീക്ഷയ്ക്ക് സംബന്ധിക്കാൻ സാധിക്കില്ല. എന്നാൽ എസ് സി എസ്ടി വിഭാഗത്തിലുള്ളവർക്ക് അഞ്ച് വർഷത്തെ ഇളവ് ഉയർന്ന് പ്രായപരിധിയ്ക്ക് നൽകിട്ടുണ്ട്.
100 രൂപയാണ് പരീക്ഷയ്ക്കായുള്ള അപേക്ഷ ഫീ. കൂടുതൽ വിവരങ്ങൾക്കായി യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് : https://upsconline.nic.in