Alia Bhatt Baby Shower: ലളിതമായി ബേബി ഷവര്‍ ആഘോഷിച്ച് ആലിയ ഭട്ട്, ചിത്രങ്ങള്‍ വൈറല്‍
രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വീട്ടിലേയ്ക്ക് ഉടന്‍ ഒരു കുഞ്ഞതിഥി വരാൻ പോകുകയാണ്. ഇരുവരും അതിന്‍റെ ആവേശത്തിലാണ്. ഇന്നലെ, അതായത് ദസറയുടെ ശുഭ അവസരത്തിൽ ആലിയയുടെ ബേബി ഷവര്‍ ആഘോഷിച്ചു.
തികച്ചും ലളിതമായ രീതിയില്‍ ആയിരുന്നു ആലിയയുടെ ബേബി ഷവര്‍. ചടങ്ങുകള്‍ ആരാധകരുടെ ഹൃദയം കീഴടക്കി എന്ന് പറയാം. ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ആലിയയുടെ ബേബി ഷവറിനായി ഏറെ നാളായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഈ കാത്തിരിപ്പിനും വിരാമമായി. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവർ സംഘടിപ്പിച്ചിരുന്നത്.
ആലിയയുടെ പെൺസംഘത്തോടൊപ്പം കപൂർ, ഭട്ട് കുടുംബവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇൻസ്റ്റാ സ്റ്റോറിയിൽ ആലിയയ്‌ക്കൊപ്പമുള്ള ചിത്രം ഭര്‍തൃ സഹോദരി റിദ്ദിമ പങ്കുവച്ചു. "അമ്മയാകാൻ." എന്നാണ് അവര്‍ ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. കപൂർ ഭട്ട് കുടുംബം മുഴുവനും ആലിയയുടെ ബേബി ഷവറിൽ ആസ്വദിക്കുന്നതാണ് കണ്ടത്.