Atal Setu: മിനിറ്റുകൾക്കുള്ളിൽ മണിക്കൂറുകളുടെ യാത്ര, അറിയാം രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതുവിനെ കുറിച്ച്
22 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ സൗത്ത് മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള ദൂരം പിന്നിടാൻ 20 മുതൽ 25 മിനിറ്റ് വരെ സമയം മതി. അതായത് ഏതാണ്ട് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ ലാഭിക്കാം. മാത്രമല്ല കണക്കുപ്രകാരം ഓരോ വാഹനത്തിലും ഏകദേശം 300 രൂപയുടെ ഇന്ധനവും ലാഭിക്കാമെന്നാണ് റിപ്പോർട്ട്. പരിസ്ഥിതിയെ കൂടി പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടാണ് ഈ പാലം പണിഞ്ഞിരിക്കുന്നത്. ഈ പാലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള 190 സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
ഈ പാലം ജെഎൻപിടിക്ക് സമീപമാണ് പക്ഷെ വലിയ ചരക്ക് കപ്പലുകളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല, അതിനായി ഒഎസ്ഡി സാങ്കേതിക വിദ്യയിലാണ് ഈ കടൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വലിയ ചരക്ക് കപ്പലുകൾ കടന്നുപോകുന്നതിന് തടസമുണ്ടാകില്ല. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും ഈ പാലത്തിനടിയിലൂടെ കടന്നുപോകാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
17.834 കോടി രൂപയാണ് ഈ കടൽപ്പാലം നിർമിക്കാൻ ചെലവായത്. പാലം ഇന്ന് തുറക്കുന്നതോടെ അതുമായി ബന്ധപ്പെട്ട മേഖലകളിൽ സാമ്പത്തിക വികസനം സാധ്യമാകുമെന്നാണ് റിപ്പോർട്ട്. ഈ കടൽപ്പാലം മുംബൈ-പൂനെ എക്‌സ്‌പ്രസ് വേ, മുംബൈ-ഗോവ ഹൈവേ, നവി മുംബൈയിലെ നിർദിഷ്ട അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ രണ്ട് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ കടൽപ്പാലം ആറുവരിപ്പാതയാണ്. ഈ പാലത്തിന്റെ 16.5 കിലോമീറ്റർ നീളമുള്ള ഭാഗം കടലിന് മുകളിലാണ്, 5.5 കിലോമീറ്റർ ഭാഗം കരയിലാണ്.
രാജ്യത്തെ ഏറ്റവും നീളം കൂടിയ അടൽ പാലത്തിൽ ഒരു സൈഡ് 250 രൂപ ടോൾ ഈടാക്കും. ഇത് ജനങ്ങളുടെ പണവും സമയവും ലാഭിക്കുമെന്നും ഇന്ധന ഉപഭോഗം കുറയുന്നത്തിലൂടെ പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു. ഈ പാലത്തെ ബാന്ദ്ര വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്നതിന് ശിവാഡി വർളി കണക്റ്റ് റോഡ് നിർമ്മിക്കുന്നുണ്ട്.
ഈ പാലം നിർമ്മിച്ചിരിക്കുന്ന കടലിന്റെ ഭാഗത്ത് എല്ലാ ശൈത്യകാലത്തും ഫ്ലമിംഗോ പക്ഷികൾ വരാറുണ്ട്. ഇത് കണക്കിലെടുത്ത് പാലത്തിന്റെ വശത്ത് ശബ്ദമലിനീകരണം തടയാനുള്ള ക്രമീകരണം ചെയ്തിട്ടുണ്. എംഎംആർഡിഎയുടെ റിപ്പോർട്ട് പ്രകാരം കളഴിഞ്ഞ വർഷം ഫ്ലമിംഗോ പക്ഷികൾ കൂടുതലായി വന്നു എന്നാണ്.
ഈ പാലത്തിൽ നിന്ന് ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ (BARC) ഫോട്ടോഗ്രാഫുകളോ വീഡിയോകളോ ആരും എടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഒരു വ്യൂ ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, പാലത്തിൽ മാത്രം വെളിച്ചം നൽകുന്ന തരത്തിലുള്ള ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട് ഇത് സമുദ്ര ജീവികൾക്ക് ഒരു തടസവും ഉണ്ടാക്കില്ല.
70 കളുടെ തുടക്കത്തിൽ മുംബൈയിലാണ് ഇതിന്റെ നിർമ്മാണം ആസൂത്രണം ചെയ്തത്. ഇത് മുംബൈയെ നവി മുംബൈയുമായി നേരിട്ട് ബന്ധിപ്പിക്കാനായി ആയിരുന്നു. എന്നാൽ ഈ പദ്ധതി നടക്കാതെ നീങ്ങി നീങ്ങി പോകുകയായിരുന്നു. തുടർന്ന് 2017 ൽ ഒപ്പുവെച്ച ഈ കരാർ 2017 അവസാനത്തോടെ ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ നടത്തി.
ഈ കടൽപ്പാലം 2022 ഓടെ പൂർത്തിയാകേണ്ടതായിരുന്നു പക്ഷെ കോവിഡ്19 മഹാമാരി കാരണം വൈകുകയായിരുന്നു. ഇതൊക്കെയാണെങ്കിലും കുറഞ്ഞ സമയം കൊണ്ട് നിർമ്മിച്ച രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണിത്. മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ പ്രതിദിനം 70,000 ത്തിലധികം വാഹനങ്ങൾ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ.
ഈ പാലം ദക്ഷിണ മുംബൈയിലെ ഷിവാഡിയിൽ നിന്ന് ആരംഭിച്ച് എലിഫന്റ ദ്വീപിന് വടക്ക് താനെ ക്രീക്ക് കടന്ന് നവാ ഷെവയ്ക്ക് സമീപമുള്ള ചിർലെ ഗ്രാമത്തിൽ അവസാനിക്കും. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് ഈ കടൽപ്പാലം അറിയപ്പെടുന്നത്. ഈ പാലം ജനുവരി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.