Amala Paul : ബിക്കിനിയിൽ ബീച്ചിലെ സായാഹ്നം ആസ്വദിച്ച് അമല പോൾ; കാണാം ചിത്രങ്ങൾ
തെന്നിന്ത്യൻ താരം അമല പോൾ എന്നും മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ്. ഇന്ന് തെന്നിന്ത്യൻ ബോർഡ് ചിത്രങ്ങൾ പങ്കുവെക്കുന്ന നടിമാരിൽ ഒരാളാണ് അമല.
ഏറ്റവും അവസാനമായി മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് അമല വെള്ളിത്തിരയിൽ എത്തിയത്. ചിത്രം ഒടിടിയിൽ എത്തിയതോടെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
അതിനിടെ ആ ചർച്ചകൾ കൂടുതൽ ചൂടേറ്റാൻ നടി തന്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
മെറൂൺ നിറത്തിലുള്ള ബിക്കിനിൽ ബീച്ചിൽ സൂര്യസ്തമയം ആസ്വദിക്കുന്ന തന്റെ ദൃശ്യങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
'നിങ്ങളുടെ അഗാധമായ വീഴ്ച നിങ്ങളെ ഏറ്റവും വലിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് വിശ്വസിക്കുക' എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് നടി തന്റെ ചിത്രങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്
താരത്തിന്റെ സുഹൃത്താണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്