Amala Paul Marriage: പിറന്നാൾ ദിനത്തിൽ അമല പോളിന് ബിഗ് സർപ്രൈസ്; പ്രപ്പോസ് ചെയ്ത് സുഹൃത്ത്
അമല പോളിന്റെ ജീവിതത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത്.
ഇന്ന്, ഒക്ടോബർ 26ന് അമല പോളിന്റെ പിറന്നാളാണ്.
പിറന്നാൾ ആഘോഷത്തിനിടെ താരത്തിന് ലഭിച്ച വമ്പൻ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്.
അമല പോളിന്റെ സുഹൃത്ത് നടിയെ പ്രപ്പോസ് ചെയ്തിരിക്കുകയാണ്.
പ്രപ്പോസലിനോട് താരം യെസ് പറയുകയും ചെയ്തു.
സുഹൃത്ത് ജഗത് ദേശായി ആണ് അമല പോളിനെ പ്രപ്പോസ് ചെയ്തത്.
ജഗത് തന്നെയാണ് ഈ പ്രപ്പോസൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
മൈ ജിപ്സി ക്വീൻ സെഡ് യെസ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹോട്ടലിൽ പിറന്നാൾ ആഘോഷത്തിനിടെയുള്ള ഡാൻസിനിടെ മോതിരം എടുത്ത് നീട്ടി പ്രപ്പോസ് ചെയ്യുകയായിരുന്നു. യെസ് പറഞ്ഞ അമലയുടെ വിരലിൽ ജഗത് മോതിരം അണിയുകയും ചെയ്തു.
തുടർന്ന് ഇരുവരും സ്നേഹ ചുംബനം നൽകുകയും ചെയ്തു.