Amala Paul: കണ്ണുകള്‍ കഥ പറയും..! വെറൈറ്റി ചിത്രങ്ങളുമായി അമല പോള്‍
നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
17-ാം വയസിൽ സിനിമയിലെത്തിയ അമല പിന്നീട് വളരെ തിരക്കേറിയ നടിമാരിലൊരാളായി മാറി.
പഠിക്കുന്ന കാലത്ത് തന്നെ അമലയ്ക്ക് സിനിമയോട് വളരെ താത്പ്പര്യമുണ്ടായിരുന്നു.
മോഡലിംഗിൽ നിന്നാണ് അമല വെള്ളിത്തിരയിലേയ്ക്ക് എത്തിയത്.
മോഹൻലാൽ നായകനായ റൺ ബേബി റൺ, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി.
തമിഴിൽ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്.
മൈനയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് അമല പോൾ കരസ്ഥമാക്കി